Your Image Description Your Image Description

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ കാര്യമായ മാറ്റങ്ങളുണ്ടായതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഗാർഹിക തൊഴിലാളി മേഖലയിലെ ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ 35,000-ത്തിലധികം തൊഴിലാളികളുടെ കുറവുണ്ടായി.

കഴിഞ്ഞ 12 മാസത്തിനിടെ ഏകദേശം 25 ശതമാനം ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ഈ മേഖല വിട്ടുപോയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട ഈ വർഷത്തെ ആദ്യ പാദത്തിലെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഏകദേശം 21,000 പുതിയ നേപ്പാളി തൊഴിലാളികളും 14,000 ശ്രീലങ്കൻ തൊഴിലാളികളും ഈ മേഖലയിലേക്ക് എത്തിയിട്ടുണ്ട്.

Related Posts