Your Image Description Your Image Description

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. തിരുവള്ളൂര്‍-ആയഞ്ചേരി റോഡിന് 1.5 കോടി, വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡിന് 3 കോടി, എസ്മുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡിന് 2.5 കോടി, ആയഞ്ചേരി തെരു-അരൂര്‍ കല്ലുംപുറം റോഡിന് 4 കോടി എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്.

തിരുവള്ളൂര്‍-ആയഞ്ചേരി റോഡിന്റെ പൂര്‍ത്തീകരിക്കാനുള്ള 450 മീറ്റര്‍ ഭാഗം, വില്യാപ്പള്ളിയില്‍നിന്ന് ചെമ്മരത്തൂര്‍ വരെ പൂര്‍ത്തിയാക്കാനുള്ള 1.6 കിലോമീറ്റര്‍, എസ്മുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡിലെ ശേഷിക്കുന്ന 2.21 കിലോമീറ്റര്‍ ഭാഗം, ആയഞ്ചേരി തെരു-അരൂര്‍ കല്ലുംപുറം റോഡിന്റെ 4 കിലോമീറ്റര്‍ എന്നിവയാണ് ഉന്നത നിലവാരത്തില്‍ പൂര്‍ത്തീകരിക്കുക.

കഴിഞ്ഞ ബജറ്റിലാണ് പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് തോടന്നൂര്‍ സെക്ഷന്‍ മുഖേന എസ്റ്റിമേറ്റുകള്‍ തയാറാക്കി ചീഫ് എന്‍ജിനീയര്‍ വഴി സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു.

Related Posts