Your Image Description Your Image Description

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. പുറത്തേറ്റ പരിക്കിനെ തുടർന്ന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ താരം യുകെയിലേക്ക് മാറി. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയില്‍ വിശ്രമത്തിലാണ് താരം.

പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നുമാണ് പുറത്തുവരുന്ന വിവരം. പരിക്കിനെ തുടർന്ന് നേരത്തെ, നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര താരം മാറ്റിവെച്ചു. കൂടാതെ ‘കിങി’ന്റെ ചിത്രീകരണവും താൽകാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖ് ഖാന് പരിക്കേറ്റതെന്നാണ് വിവരം. ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘കിങി’നുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Related Posts