Your Image Description Your Image Description

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. ബാങ്കിലും എടിഎം കൗണ്ടറിലും ഉൾപ്പടെ വെള്ളം കയറിയതിനാൽ സേവനം പൂർണമായും തടസപ്പെട്ട നിലയിലാണ്.

ഫയർഫോഴ്സ് എത്തി വെള്ളം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട അബാൻ ജം​ഗ്ഷനിലുള്ള കാനറാ ബാങ്കിലും എടിഎം കേന്ദ്രത്തിലുമാണ് കനത്ത മഴയെ തുടർന്ന് വെള്ളം കയറിയത്. സമീപത്തെ മറ്റ് കടകളിലും വെള്ളം കയറി.കേരളത്തിലെമ്പാടും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts