Your Image Description Your Image Description

മുംബൈ: ഉടൻ വിവോ വി60 ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന. വരും ആഴ്ചകളിൽ ചൈനയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കമ്പനിയുടെ സോഫ്റ്റ്‌വെയറിന്‍റെ ഒരു പതിപ്പിനൊപ്പം ഫോണ്‍ എത്തുമെന്ന് ഒരു ടിപ്‌സ്റ്റർ വിവരം പുറത്തുവിട്ടു. വിവോ വി50-ന്‍റെ പിൻഗാമിയായ ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും 1.5 കെ റെസല്യൂഷനോട് കൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിവോ വി60-ല്‍ 90 വാട്സ് ചാർജിംഗ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കുന്നുണ്ട്.

ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് ഫോണിനൊപ്പം രാജ്യത്ത് അരങ്ങേറ്റം കുറിക്കുമെന്നാണ് ടിപ്‌സ്റ്ററുടെ അവകാശവാദം. ഇതുവരെ, കമ്പനിയുടെ സ്മാർട്ട്‌ഫോണുകളുടെ ആഗോള പതിപ്പുകൾ ചൈനയിലെ ഉപയോക്താക്കൾക്ക് ലഭ്യമായ ഒറിജിൻ ഒഎസ് സ്‍കിന്നിന് പകരം ഫൺടെക്ഒഎസ് ഉപയോഗിച്ചാണ് പുറത്തിറക്കിയിരുന്നത്. അതേസമയം, വിവോ വി60-യുടെ ലോഞ്ചുമായി ബന്ധപ്പെട്ട ഒരു വിവരവും വിവോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ സിരിം, ടിയുവി വെബ്‌സൈറ്റുകളിൽ മോഡൽ നമ്പർ വി2511 എന്ന പേരിൽ ഇത് പ്രത്യക്ഷപ്പെട്ടിരുന്നു. ലിസ്റ്റിംഗിൽ ഫോണിൽ 90 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ നിർദ്ദേശിച്ചിരുന്നു. നിലവിലെ വിവോ വി50 മോഡലിനേക്കാൾ അപ്‌ഗ്രേഡുകളുമായി ഇത് വരാൻ സാധ്യതയുണ്ട്.

വിവോ വി60-ന്‍റെ പല സവിശേഷതകളും വിവോ എസ്30-ന്‍റേതിന് സമാനമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. വി60-യുടെ 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡല്‍ 2,699 യുവാൻ (ഏകദേശം 32,000 രൂപ) പ്രാരംഭ വിലയിലാണ് മെയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ചത്. വിവോ എസ്30-ന് 6.67 ഇഞ്ച് 1.5കെ (1,260×2,800 പിക്സൽ) അമോൾഡ് ഡിസ്പ്ലേ, 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റ് ഉണ്ട്. സ്‍നാപ്ഡ്രാഗൺ 7 ജെൻ 4 SoC, 12 ജിബി വരെ റാമും ഇതിൽ ഉൾപ്പെടുന്നു. 512 ജിബി വരെ സ്റ്റോറേജും 50 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഹാൻഡ്‌സെറ്റിൽ ലഭിക്കുന്നു.

വിവോ എസ് 30-ന് 50 മെഗാപിക്സൽ സോണി എല്‍വൈറ്റി700വി 1 / 1.56 ഇഞ്ച് സെൻസർ, 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. 90 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, മുഖം തിരിച്ചറിയൽ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു

Related Posts