Your Image Description Your Image Description

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെ എസ് കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’. ചിത്രത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ് എത്തി. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തെത്തി. 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.
ജൂണ്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ജെഎസ്‌കെ. കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം.

മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെ’യ്ക്കുണ്ട്. രെണദിവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സജിത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്, എഡിറ്റിംഗ് സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം ജിബ്രാന്‍, മിക്‌സ് അജിത് എ ജോര്‍ജ്, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, കലാസംവിധാനം ജയന്‍ ക്രയോണ്‍, ചീഫ് അസോസിയേറ്റ്‌സ് രജീഷ് അടൂര്‍, കെ ജെ വിനയന്‍, ഷഫീര്‍ ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹനന്‍.

സംഘട്ടനം മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖര്‍, നൃത്തസംവിധാനം സജിന മാസ്റ്റര്‍, വരികള്‍ സന്തോഷ് വര്‍മ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങള്‍ അരുണ്‍ മനോഹര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് ബിച്ചു, സവിന്‍ എസ് എ, ഹരിപ്രസാദ് കെ, വിഎഫ്എക്‌സ് ഐഡന്റ് ലാബ്‌സ്, ഡിഐ കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, മീഡിയ ഡിസൈന്‍ ഐഡന്റ് ലാബ്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഡ്രീം ബിഗ് ഫിലിംസ്, ഓണ്‍ലൈന്‍ പ്രൊമോഷന്‍ ആനന്ദു സുരേഷ്, ജയകൃഷ്ണന്‍ ആര്‍ കെ, വിഷ്വല്‍ പ്രൊമോഷന്‍ സ്നേക് പ്ലാന്റ് എല്‍എല്‍സി, പിആര്‍ഒ വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *