Your Image Description Your Image Description

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യം. ഇതിനായി കോടതിയെ സമീപിക്കുമെന്ന് ആചാരസംരക്ഷണ സമിതി വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ആചാരസംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് തെലങ്കാന സ്വദേശി ഇ. ഭരതമ്മയ്ക്ക് (64) വാട്ടർ കിയോസ്കിൽ നിന്ന് ഷോക്കേറ്റത്. പരമ്പരാഗത പാതയിലുള്ള പോസ്റ്റിൽ നിന്ന് വാട്ടർ കിയോസ്കിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമെന്ന് കണ്ടെത്തിയിരുന്നു.

വാട്ടർ കിയോസ്ക് പോസ്റ്റിലേക്ക് കമ്പി ഉപയോഗിച്ച് കെട്ടിവെച്ചത് വൈദ്യുതി പ്രവഹിക്കാൻ കാരണമായി. ദർശനം കഴിഞ്ഞ് മലയിറങ്ങി വന്നപ്പോഴാണ് ഭരതമ്മക്ക് അപകടമുണ്ടായത്. നീലിമലയിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിൽ ഗുരുതര അനാസ്ഥയിൽ പരസ്പരം പഴിചാരുകയാണ് ദേവസ്വം ബോർഡും ജലഅതോറിറ്റിയും. തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ് ഭരതമ്മയ്ക്ക് ഷോക്കേറ്റത്. ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റിൽ നിന്ന് കിയോസ് കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *