Your Image Description Your Image Description

തിരുവനന്തപുരം: എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയൻ പറഞ്ഞുകൊടുക്കുന്നതാണ് വെള്ളാപ്പള്ളി നടേശൻ പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പരാമർശങ്ങളിൽ നിന്ന് സമുദായ നേതാക്കൾ പിൻമാറണം. ഇത് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്ക് യോജിച്ചതല്ലെന്നും ശ്രീനാരായണ ഗുരുവിൽ വിശ്വസിക്കുന്നവരാണ് കേരള ജനത. അദ്ദേഹം പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ദൗർഭാഗ്യവശാൽ ജനറൽ സെക്രട്ടറി പ്രചരിപ്പിക്കുന്നത്. ശ്രീനാരാഗണ ഗുരു പറയാൻ പാടില്ല എന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Related Posts