Your Image Description Your Image Description

ഇടുക്കി: ഇംഗ്ലണ്ടിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ.കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യ(25) നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയുടെ പക്കല്‍നിന്ന് യുവതി 10 ലക്ഷം രൂപ തട്ടുകയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കി.

തിരുവനന്തപുരത്ത് താമസമാക്കിയ യുവതിയെ കട്ടപ്പന പോലീസാണ് അറസ്റ്റ് ചെയ്തത്.വിസ തട്ടിപ്പില്‍ യുവതിക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *