Your Image Description Your Image Description

ഡ​ൽ​ഹി: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കർ അനുമതി നൽകി. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി. ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ബി​ല്ലി​ൻ‌​മേ​ൽ എ​ട്ടു മ​ണി​ക്കൂ​ർ ച​ർ​ച്ച നി​ശ്ച​യി​ച്ചിരിക്കുന്നത്. ഇ​ന്നു രാ​ത്രി​യോ​ടെ ബി​ൽ വോ​ട്ടി​നി​ട്ടു പാ​സാ​ക്കാ​നാ​ണു തീ​രു​മാ​നം. രാ​ജ്യ​സ​ഭ​യി​ൽ വ്യാ​ഴാ​ഴ്ച​യാ​കും വ​ഖ​ഫ് ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും. പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

ലോ​ക്സ​ഭ​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ലും വോ​ട്ടെ​ടു​പ്പി​ലും നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ടി​ഡി​പി​യും അ​വ​രു​ടെ എം​പി​മാ​ർ​ക്കു മൂ​ന്നു​വ​രി വി​പ്പു ന​ൽ​കി​യി​രു​ന്നു.

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ലാണ് സഭയിൽ വച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറ‍ഞ്ഞു. ക്രമ പ്രശ്നം ഇല്ലെന്നും തങ്ങൾ ചർച്ചയും നിർദ്ദേശങ്ങളും സ്വീകരിച്ചാണ് മാറ്റങ്ങൾ വരുത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *