Your Image Description Your Image Description

റാസൽഖൈമയിൽ പ്രമേഹരോഗിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കൂറ്റക്കാരണെന്ന് കോടതി കണ്ടെത്തി. കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ, ഭാര്യയുടെ കാമുകൻ ഡ്രൈവർ എന്നിവരാണ് കേസിലെ പ്രതികൾ. റാസൽഖൈമയിലെ ഒരു സ്‌കൂളിൽ അഡ്മിനിസ്‌ട്രേറ്റീവ് ജോലിയുണ്ടായിരുന്ന സ്ത്രീയുടെ ഭർത്താവ് നിയമബിരുദധാരിയായിരുന്നു. ‌ഇതിനിടെ ഭാര്യയ്ക്ക് എച്ച്എം (പൊലീസ് നൽകിയ പേര്) എന്നയാളുമായി വിവാഹേതരബന്ധം ഉണ്ടായി. ഇതോടെയാണ് ഭർത്താവിനെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന ആരംഭിച്ചത്.

ഭർത്താവ് പ്രമേഹരോഗിയായിരുന്നതിനാൽ മരുന്നിൽ വിഷം ചേർത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഉറക്കമരുന്ന് നൽകിയ ശേഷം ഇൻസുലിൻ അളവ് കൂട്ടി. എന്നാൽ ഇത് ഫലിച്ചില്ല. പിന്നീട് കൂടുതൽ ശക്തിയുള്ള മരുന്ന് ഇൻസുലിനിൽ കലർത്തി നൽകി. ഭർത്താവിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. മരിച്ചെന്ന് കരുതി കാമുകനായ എച്ച്എമ്മിനെ ഭാര്യ വിളിച്ചു. വീട്ടിലെത്തിയ എച്ച്എം ഭർത്താവ് മരിച്ചിട്ടില്ലെന്നും ശ്വാസമുണ്ടെന്നും തിരിച്ചറിഞ്ഞപ്പോൾ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം മറവു ചെയ്യാൻ വേണ്ടി കാമുകൻ തന്റെ ഏഷ്യക്കാരനായ ഡ്രൈവറെ വിളിച്ചു. കൃത്യത്തിന് സഹായിച്ചാൽ 10,000 ദിർഹം നൽകാമെന്നു വാഗ്ദാനം ചെയ്തു. അങ്ങനെ മൂന്നുപേരും ചേർന്ന് മൃതദേഹം കാറിൽ ഇരുത്തി പർവതപ്രദേശത്തേക്ക് കൊണ്ടുപോയി. പിന്നീട് ഡ്രൈവർ സീറ്റിലിരുത്തി വണ്ടി താഴ്‌വരയിലേയ്ക്ക് തള്ളി. അപകടമരണമാക്കിത്തീർക്കാനായിരുന്നു പദ്ധതി.

 

Leave a Reply

Your email address will not be published. Required fields are marked *