Your Image Description Your Image Description

ഡൽഹി: മെയ് മാസത്തിൽ ഇന്ത്യയിൽ കോവിഡ്-19 കേസുകളിൽ ഉണ്ടായത് ക്രമാനുഗതമായ വർധന. പുതിയ സാഹചര്യത്തെ തുടർന്ന് ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ആശുപത്രികളോടും ആരോഗ്യ കേന്ദ്രങ്ങളോടും സജ്ജമാകാൻ നിർദേശം നൽകി. വൈറസിന്‍റെ വ്യാപനം തടയുന്നതിന് പൊതുജനങ്ങളുടെ സഹകരണവും പ്രതിരോധ നടപടികളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.

മെയ് 19 വരെ, കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യവ്യാപകമായി 257 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ്. മേയ് 12 മുതൽ കേരളത്തിലും കേസുകളുടെ എണ്ണത്തിൽ വർധനയാണ് കാണിച്ചത്. മെയ് 19 ആയപ്പോഴേക്കും കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 69 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 95 ആയി. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും മെയ് 12 നും മെയ് 19 നും ഇടയിൽ 44 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *