Your Image Description Your Image Description

മോട്ടറോള റേസർ 60 5G വിൽപ്പന തുടങ്ങി.മോട്ടറോളയുടെ ഔദ്യോഗിക ​വെബ്​സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഈ സ്മാർട്ട്ഫോൺ  വാങ്ങാനാകും.

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സിംപിളായി വാങ്ങാൻ കഴിയുന്ന ‘സിംപിളൻ’ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന നിലയിലിൽ മോട്ടറോള റേസർ 60 വേറിട്ട് നിൽക്കുന്നു. റേസർ 60 അ‌ൾട്രയുടേതിന് ഏതാണ്ട് സമാനമായ ഡി​സൈൻ തന്നെയാണ് ഈ സ്റ്റാന്റേർഡ് മോഡലിനും ഉള്ളത്. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ സ്വാഭാവികമായും വിലയുടെ കാര്യത്തിലുള്ള വ്യത്യാസത്തിന് സമാനമായ അ‌ന്തരം ഇരുഫോണുകളിലും ഉണ്ട്.

മോട്ടറോള റേസർ 60 5ജി 8GB + 256GB എന്ന സിംഗിൾ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ഇതിന് 49,999 രൂപയാണ് വില. പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ ലൈറ്റസ്റ്റ് സ്കൈ, പാന്റോൺ സ്പ്രിംഗ് ബഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ​ഫ്ലിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുക.

Leave a Reply

Your email address will not be published. Required fields are marked *