Your Image Description Your Image Description

ഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അൽ ഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ ഒഡിഷയിലെ ഗഞ്ചം സ്വദേശിയാണ്. മറ്റ് രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ജൂലൈ ഒന്നിനാണ് സംഭവം. പടിഞ്ഞാറൻ മാലിയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിക്ക് സമീപത്ത് വച്ചാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശപൗരന്മാർ ജോലി ചെയ്യുന്ന ഫാക്ടറിയിൽ അൽഖ്വയ്ദ ഭീകരർ ആക്രമണം നടത്തുകയും തൊഴിലാളികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ഇതിന് പിന്നിൽ അൽഖ്വയ്ദ ഭീകരരല്ലെന്നും ഭീകരസംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) സം​ഘമാണെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts