Your Image Description Your Image Description

മ​സ്ക​ത്ത്: മസ്കത്തിൽ ക്രി​മി​യ​ൻ-​കോം​ഗോ ഹെ​മ​റേ​ജി​ക് ഫീ​വ​ർ (സി.​സി.​എ​ച്ച്.​എ​ഫ്) എ​ന്ന​റി​യ​പ്പെ​ടു​ന്ന വൈ​റ​ൽ പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഒമാൻ ആ​രോ​ഗ്യമ​ന്ത്രാ​ല​യം അറിയിച്ചു. ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വേ​ള​യി​ൽ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആ​രോ​ഗ്യ​മന്ത്രാ​ല​യം മുന്നറിയിപ്പ് നല്‍കി.

മൃ​ഗ​ങ്ങ​ളു​ടെ ര​ക്തം കു​ടി​ക്കു​ന്ന ​ചെ​ള്ളു​ക​ളു​ടെ ക​ടി​​യേ​റ്റോ, രോ​ഗ​ബാ​ധി​ത​രാ​യ മൃ​ഗ​ങ്ങ​ളു​ടെ ര​ക്ത​വു​മാ​യും ക​ല​ക​ളു​മാ​യും നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യോ, ക​ശാ​പ്പ് സ​മ​യ​ത്തും ശേ​ഷ​വും മൃ​ഗ​ങ്ങ​ളി​ൽ​ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗ​മാ​ണി​ത്.

അതേസമയം പെ​രു​ന്നാ​ളി​ൽ ക​ന്നു​കാ​ലി​ക​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കാ​ൻ സാ​ധ്യ​ത​യു​ണ്ട് എന്നും അ​തി​നാ​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ മുന്‍കരുതല്‍ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണം. ഇ​ത് അ​ണു​ബാ​ധ സാ​ധ്യ​ത കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. പ​നി, ത​ല​വേ​ദ​ന, പേ​ശി വേ​ദ​ന, ഓ​ക്കാ​നം, വ​യ​റി​ള​ക്കം എ​ന്നി​വ​യാ​ണ് സി.​സി.​എ​ച്ച്.​എ​ഫി​ന്റെ സാധാരണയായി കാണപ്പെടാറുള്ള ല​ക്ഷ​ണ​ങ്ങ​ൾ.

Leave a Reply

Your email address will not be published. Required fields are marked *