Your Image Description Your Image Description

സാമ്പത്തിക തട്ടിപ്പു കേസിൽ തന്റെ കുടുംബത്തെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. മക്കളെ സംരക്ഷിക്കാൻ ഏതറ്റം വരെയും താൻ പോകുമെന്നും വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. സിന്ധു കൃഷ്ണയുടെ പുതിയ വ്ളോഗിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

”വലിയ വീട്ടിലൊന്നും ജനിച്ചുവളർന്നയാളല്ല ഞാൻ. അച്ഛന്റെ കുടുംബമൊക്കെ വലിയ കുടുംബമായിരുന്നെങ്കിലും അച്ഛന് വലിയൊരു തകർച്ചയുണ്ടായി. അതിനു ശേഷം ഞങ്ങൾ വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി. എന്റെ പത്താം ക്ലാസ് ഒക്കെ കഴിഞ്ഞ് കുറച്ചുനാൾ ഞങ്ങൾ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. പ്രതിസന്ധികൾ നമുക്കു കരുത്താകും എന്നു പറയാറില്ലേ. വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ല”, എന്ന് കൃഷ്ണകുമാർ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *