Your Image Description Your Image Description

ബ​ലി​പെ​രു​ന്നാ​ളി​നോ​ട്​ അ​നു​ബ​ന്ധി​ച്ച് സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി അ​ജ്മാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 50 ല​ക്ഷം ദി​ർ​ഹം സാ​മ്പ​ത്തി​ക ഗ്രാ​ൻ​ഡ് വി​ത​ര​ണം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടു.മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശാ​ക്തീ​ക​രി​ക്കാ​നും അ​വ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കാ​നു​മു​ള്ള ഭ​ര​ണാ​ധി​കാ​രി​യു​ടെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് ഗ്രാ​ൻ​ഡ് അ​നു​വ​ദി​ച്ച​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം പൗ​ര​ന്മാ​രെ ഈ ​തൊ​ഴി​ൽ പ​രി​ശീ​ലി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ്​ ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട​ത്. സു​പ്ര​ധാ​ന അ​വ​സ​ര​ത്തി​ലെ ന​ട​പ​ടി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ൽ സ​ന്തോ​ഷം ന​ൽ​കു​മെ​ന്ന് അ​ജ്മാ​ൻ കി​രീ​ടാ​വ​കാ​ശി​യു​ടെ ഓ​ഫി​സ് മേ​ധാ​വി​യും അ​ജ്മാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ അ​ഹ്മ​ദ് ഇ​ബ്രാ​ഹീം റാ​ശി​ദ് അ​ൽ ഗം​ലാ​സി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *