Your Image Description Your Image Description

ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​യെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യി ശു​ചീ​ക​ര​ണ യ​ജ്ഞ​വു​മാ​യി ബ​ഹ്റൈ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ, സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. ക്ലോ​ക്ക് റൗ​ണ്ട് എ​ബൗ​ട്ടി​ൽ ആ​ക​ർ​ഷ​ക​മാ​യ പ്ര​കാ​ശ​ന​മാ​യ ഡി​സ്പ്ലേ​ക​ൾ സ്ഥാ​പി​ച്ചും, ദേ​ശീ​യ പ​താ​ക​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ച്ചും, സ്മ‌ാ​ര​ക​ങ്ങ​ളി​ലും പ്ര​ധാ​ന തെ​രു​വു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യു​മാ​ണ് ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

സു​ന്നി, ജാ​ഫാ​രി വ​ഖ​ഫ് ഡ​യ​റ​ക്ട​റേ​റ്റു​ക​ളു​മാ​യും ക്ലീ​നി​ങ് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ ഉ​ർ​ബാ​സ​ർ ബ​ഹ്റൈ​നു​മാ​യും സ​ഹ​ക​രി​ച്ച്, സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി നി​ര​വ​ധി പ​ള്ളി​ക​ൾ, ഇ​സ്‍ലാ​മി​ക കേ​ന്ദ്ര​ങ്ങ​ൾ, ഈ​ദ് പ്രാ​ർ​ഥ​നാ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *