Your Image Description Your Image Description

വരൾച്ചയും കാലി സമ്പത്തിലെ കുറവുംകാരണം ഈ വർഷത്തെ പെരുന്നാൾ ബലി വേണ്ടെന്ന് വെച്ച് മൊറോക്കോ. മുഹമ്മദ് ആറാമന്‍ രാജാവിന്റെ കീഴിൽ ഇതാദ്യമായാണ് മൃഗബലി ചടങ്ങില്ലാതെ പെരുന്നാള്‍ ആഘോഷിക്കുന്നത്.

ശനിയാഴ്ചയാണ് മൊറോക്കോയില്‍ ബലിപെരുന്നാള്‍. വരള്‍ച്ചയെ തുടര്‍ന്ന് മൊറോക്കോയിലെ ആടുകളുടെ എണ്ണം 38 ശതമാനമായി കുറഞ്ഞിരുന്നു. ഇതോടെ ആടുകളുടെ വില വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം കിലോയ്ക്ക് ഏകദേശം 600 ഡോളർ വരെ എത്തിയിരുന്നു. അതേസമയം ജനങ്ങൾക്ക് വേണ്ടി രാജാവ് ബലി അർപ്പിക്കും. ഫെബ്രുവരിയിൽ തന്നെ ഇസ്ലാമിക കാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബലികര്‍മ്മം നടത്തുന്നത് പ്രത്യേകിച്ച് പരിമിതമായ വരുമാനമുള്ളവർക്കുള്‍പ്പെടെ ദോഷം ചെയ്യുമെന്നും രാജാവ് വ്യക്തമാക്കി. നേരത്തെ ഹസ്സൻ രാജാവിന്റെ കാലത്തും സമാനമായ കാരണങ്ങളെ തുടര്‍ന്ന് ബലികര്‍മ്മം ഒഴിവാക്കിയിരുന്നു. മൂന്ന് തവണയാണ് അദ്ദേഹത്തിന്റെ കാലയളവില്‍ ഒഴിവാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *