Your Image Description Your Image Description

സിഡ്നി: പുരുഷ സഹപ്രവർത്തകൻ തന്നെ മദ്യപിക്കാനും നൃത്തം ചെയ്യാനും നിർബന്ധിച്ചതായി ഓസ്‌ട്രേലിയയിലെ മുസ്ലീം എംപിയുടെ പരാതി. മദ്യം കഴിക്കാറില്ലെന്ന് പറഞ്ഞ തന്നെ വീഞ്ഞ് കുടിക്കാനും നൃത്തം ചെയ്യാനും നിർബന്ധിച്ചതായി ഫാത്തിമ പേമാൻ പാർലമെന്ററി വാച്ച്ഡോഗിൽ പരാതി നൽകി. ഔദ്യോഗിക ചടങ്ങിൽ അമിതമായി മദ്യപിച്ചതി മുതിർന്ന സഹപ്രവർത്തകൻ അനുചിതമായ പരാമർശങ്ങൾ നടത്തിയതായും സെനറ്റർ ഫാത്തിമ പേമാൻ ആരോപിച്ചു.

നമുക്ക് കുറച്ച് വീഞ്ഞ് കുടിക്കാം, നിങ്ങൾ നൃത്തം ചെയ്യുന്നത് കാണാമെന്നും അദ്ദേഹം നിർബന്ധിച്ചതായി 30 കാരിയായ എംപി എബിസിയോട് പറഞ്ഞു. ആരോപിക്കപ്പെടുന്ന സംഭവം എപ്പോഴാണ് നടന്നതെന്നോ സഹപ്രവർത്തകൻ ആരാണെന്നോ അവർ വ്യക്തമാക്കിയില്ല.

2021-ൽ മുൻ രാഷ്ട്രീയ ഉദ്യോഗസ്ഥ ബ്രിട്ടാനി ഹിഗ്ഗിൻസ് പാർലമെന്ററി ഓഫീസിനുള്ളിൽ ഒരു സഹപ്രവർത്തകനാൽ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയർന്നത്തിന്റെ ഫലമായി നടത്തിയ ഒരു കടുത്ത അവലോകനത്തിൽ ഓസ്‌ട്രേലിയൻ പാർലമെന്റിൽ അമിതമായ മദ്യപാനം, ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം തുടങ്ങി കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തി.

അഫ്ഗാനിസ്ഥാനിൽ ജനിച്ച പേമാൻ, ഓസ്‌ട്രേലിയൻ പാർലമെന്റിനുള്ളിൽ ഹിജാബ് ധരിച്ച ആദ്യത്തെ സെനറ്ററാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ പലസ്തീനികളെ സഹായിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്വതന്ത്ര സെനറ്റർ ഫാത്തിമ പേമാൻ 2024-ൽ ഇടതുപക്ഷ ചായ്‌വുള്ള ലേബർ സർക്കാരിൽ നിന്ന് രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *