Your Image Description Your Image Description

പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ ജൂൺ അഞ്ച് മുതൽ സെപ്റ്റംബർ 30 വരെ ജനകീയ വൃക്ഷവത്കരണ കാമ്പയിൻ ആരംഭിച്ചതിനൊപ്പം പരിസ്ഥിതി ദിനവും ആചാരിച്ചു.

ഓണക്കൂർ നോർത്ത്

ജി യുപി എസ് സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്തു .

ഞാവൽ, പ്ലാവ്, റംബുട്ടാൻ തുടങ്ങിയ ഫലവൃക്ഷത്തൈകൾ പഞ്ചായത്ത് പ്രസിഡൻറ് ശ്രീകാന്ത് നന്ദനനും കൃഷി ഓഫീസർ ബെല്‍സി ബാബുവും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ നട്ടു. ചടങ്ങിൽ കൃഷി ഓഫീസർ ബെൽസി ബാബു പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്യാമള പ്രസാദ് , വാർഡ് മെമ്പർ ആലീസ് വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് മിനി.പിജി, പിറവം ബി.പി.സി ഡോ.ഷൈനി, ആരോഗ്യ വകുപ്പ് ജീവനക്കാർ,തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *