Your Image Description Your Image Description

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാള്‍ ക്യാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പില്‍ ആന്ത്രോപ്പോളജിക്കല്‍ സയന്‍സസില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. www.admission.kannuruniversity.ac.in ല്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാം. പ്രവേശനം ലഭിച്ചവര്‍ക്ക് മൂന്നുവര്‍ഷം പഠിച്ചാല്‍ ബിഎ ആന്ത്രോപ്പോളജിക്കല്‍ സയന്‍സസ് ബിരുദവും നാലുവര്‍ഷം പൂര്‍ത്തീകരിച്ചാല്‍ ബിഎ ഹോണേര്‍സ് ബിരുദവും അല്ലെങ്കില്‍ ബിഎ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദവും അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ആന്ത്രോപ്പോളജിക്കല്‍ സയന്‍സ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും. എത്‌നോ ഗ്രാഫിക് ഫീല്‍ഡ് വര്‍ക്ക്, മീഡിയ ആന്ത്രോപോളജി, എത്‌നോഗ്രാഫിക് ഫിലിം നിര്‍മ്മാണ പരിശീലനം, ഓഡിയോ വിഷ്വല്‍ ആന്ത്രോപോളജി,  മ്യൂസിയോളജി, ബയോളജിക്കല്‍ ആന്ത്രോപോളജി,  ആര്‍ക്കിയോളജിക്കല്‍ ആന്ത്രോപോളജി, ലിംഗ്വിസ്റ്റിക് ആന്ത്രോപ്പോളോജി, പങ്കാളിത്ത വികസനം, ദുര്‍ബല വിഭാഗങ്ങളും സാമൂഹ്യനീതിയും, ആന്ത്രോപ്പോളജി ഓഫ് ജന്‍ഡര്‍, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എപ്പിഡമിയോളജി, മെഡിക്കല്‍ അന്ത്രോപോളജി എന്നിവയാണ് കോഴ്‌സുകള്‍.

കൂടാതെ രണ്ടു വര്‍ഷ എം.എ ആന്ത്രോപോളജി പ്രോഗ്രാമിനും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 12.

Leave a Reply

Your email address will not be published. Required fields are marked *