Your Image Description Your Image Description

കുവൈത്ത്: ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും അധികാരമുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

2025-ലെ 5-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണിത്. 2025 ഏപ്രിൽ 22 മുതൽ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഏതൊരു പോലീസ് ഉദ്യോഗസ്ഥനും അധികാരമുണ്ട്.

മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ നാർക്കോട്ടിക് മരുന്നുകൾ എന്നിവയുടെ സ്വാധീനത്തിൽ മോട്ടോർ വാഹനം ഓടിക്കുക. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പെർമിറ്റില്ലാതെ പൊതു റോഡുകളിൽ മത്സര ഓട്ടത്തിൽ ഏർപ്പെടുക തുടങ്ങീ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ ശിക്ഷ ലഭിക്കും .

Leave a Reply

Your email address will not be published. Required fields are marked *