Your Image Description Your Image Description

ജി വി പ്രകാശ് കുമാറിന്റേതായി എത്തിയ ചിത്രമാണ് കിംഗ്‍സ്റ്റണ്‍. കമല്‍ പ്രകാശാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഏപ്രില്‍ 13ന് സീഫൈവിലൂടെയാണ് ഒടിടിയില്‍ എത്തുന്നത്. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്‍ദുസമദ്, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരും എത്തുന്നുണ്ട്. ഗോകുല്‍ ബിനോയ്‍യാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ജി വി പ്രകാശ്‍ കുമാര്‍ ചിത്രമായി ‘ഇടിമുഴക്കം’ റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *