Your Image Description Your Image Description

ഖത്തറിൽ ബലിപെരുന്നാൾ അവധിയ്ക്ക് നാളെ തുടക്കമാകും. സർക്കാർ മേഖലയ്ക്ക് 5 ദിവസവും സ്വകാര്യ മേഖലയ്ക്ക് 3 ദിവസവുമാണ് അവധി. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും വ്യാഴാഴ്ച മുതൽ പെരുന്നാൾ അവധിയായിരിക്കും. സ്വകാര്യ മേഖലക്ക് ശമ്പളത്തോടു കൂടിയ അവധി നൽകാൻ ആണ് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം.

ഹമദ് മെഡിക്കൽ കോർപറേഷൻ, പൊതുജനാരോഗ്യ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പെടെ അടിയന്തര സർക്കാർ വകുപ്പുകൾ ബലിപെരുന്നാൾ അവധി ദിനങ്ങളിലെ പ്രവർത്തന സമയവും ക്രമീകരിച്ചിട്ടുണ്ട്. പെരുന്നാൾ അവധിക്ക് ശേഷം ജൂൺ 10 മുതലാണ് സർക്കാർ, ബാങ്കിങ് മേഖലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *