Your Image Description Your Image Description

തൃശൂർ: കൊടുങ്ങല്ലൂരിൽ മദ്യപൻമാർ തമ്മിലുണ്ടായ കശപിശയിൽ രണ്ടു പേർ അറസ്റ്റിൽ. കൂനിയാറ കോളനി സ്വദേശികളായ വാഴൂർ അരുൺ, പുത്തൻകാട്ടിൽ വിഷ്ണു എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.

കള്ള് ഷാപ്പിലെത്തിയ ജിബീഷ് കള്ള് വാങ്ങി കുടിക്കുന്നതിനിടെയാണ് കശപിശയും അടിപിടിയും ഉണ്ടായത്. ജീബീഷ് വാങ്ങിയ കള്ള് അരുണും വിഷ്ണുവും എടുത്ത് കുടിച്ചെന്ന് ആരോപിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.

തൻറെ കള്ള് എടുത്തുകുടിച്ചെന്ന ജിബീഷിൻറെ ആരോപണം ഇഷ്ടപ്പെടാത്ത അരുണും വിഷ്ണുവും ചേർ‍ന്ന് കരിങ്കല്ല് കൊണ്ട് ആക്രമിച്ചക്കുകയായിരുന്നു. ജിബീഷിന്റെ രണ്ട് പല്ലുകളാണ് അടിച്ച് കൊഴിച്ചത്. ജിബീഷ് കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷാജി എം കെ, എസ് ഐ. പ്രദീപ്, എ എസ് ഐ പ്രജീഷ്, ജി എസ് സി പി ഒമാരായ പ്രബിൻ ജമാലുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Posts