Your Image Description Your Image Description

തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3-യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നത് കാല്‍സ്യം കാര്‍ബൈഡ് മുതല്‍ തേങ്ങവരെയെന്ന് റിപ്പോര്‍ട്ട്. 643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 640 കണ്ടെയ്‌നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്. കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും. ഇത് വെള്ളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലീന്‍ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്. ഇവയിൽ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകൾ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്.

ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കാല്‍സ്യം കാര്‍ബൈഡുള്ള 13 കണ്ടെയ്‌നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്. കസ്റ്റംസിന് കൈമാറിയ പട്ടികയിൽ നാലു കണ്ടെയ്നറുകളിൽ ക്യാഷ് (പണം) ആണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 71 കണ്ടെയ്‌നറുകള്‍ കാലിയാണ്. 46 എണ്ണത്തില്‍ തേങ്ങയും കശുവണ്ടിയുമുണ്ട്. 87 കണ്ടെയ്‌നറുകളില്‍ തടിയും 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 39 കണ്ടെയ്‌നറുകളിൽ വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് അപകടകാരികളായി കണ്ടെയ്നറിലുള്ളത്.

പോളിമർ അസംസ്കൃത വസ്തുക്കൾ പ്ലാസ്റ്റിക് പേന മുതൽ കസേര വരെയുള്ള വസ്തുക്കൾ നിർമിക്കുവാനുള്ള അസംസ്കൃത വസ്തുക്കളാണ്. മുഖ്യമായും പെട്രോളിയം ഉൽപ്പന്നങ്ങളായ ഇവയെ വിവിധങ്ങളായ മോൾഡിങ് പ്രക്രിയകളിലൂടെയാണ് മേൽപ്പറഞ്ഞ നിത്യോപയോഗ വസ്തുക്കളാക്കി മാറ്റുന്നത്. തീരത്തടിഞ്ഞ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന പോളിപ്രൊപ്പിലീൻ തരികൾ ഭക്ഷിക്കുന്നത് ജലജീവികളുടെയും പക്ഷികളുടെയും ജീവന് ഭീഷണിയാണ്. 46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും നട്ട്സുമാണ്. 39 കണ്ടെയ്നറുകളിൽ കോട്ടൺ. 71 കണ്ടെയ്നറുകളിൽ സാധനങ്ങളില്ല.

60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കാനുള്ള പോളിമർ അസംസ്കൃത വസ്തു. 87 കണ്ടെയ്നറുകളിൽ തടിയാണ്. 643 കണ്ടെയ്നറുകളെന്നാണ് സർക്കാർ വിശദീകരിച്ചത്. പട്ടികയിലുള്ളത് 640 എണ്ണം. കണ്ടെയ്നറുകളുടെ പൂർണ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. കപ്പൽ പരിശോധിക്കാൻ കമ്പനി അധികൃതർ ഇന്നെത്തും. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെവെച്ച് മേയ് 24-നാണ് കപ്പല്‍ ആദ്യം ചെരിഞ്ഞതും പിന്നീട് പൂര്‍ണമായി മുങ്ങിയതും.

Leave a Reply

Your email address will not be published. Required fields are marked *