Your Image Description Your Image Description

കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകളും വിഭാഗീയ ചിഹ്നങ്ങളും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനെതിരെ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്ന 2025-ലെ നിയമ ഭേദഗതി ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. 1961-ലെ ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമം നമ്പർ 26-ൽ ഭേദഗതിയുമായി പുറത്തിറക്കിയ പുതിയ നിയമം (ഡിക്രി-നിയമം നമ്പർ 73) കുവൈത്ത് അൽ-യൗം ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

പുതിയ നിയമപ്രകാരം കുവൈത്തിൽ വിദേശ പതാകകൾ ഉയർത്തുന്നത് പൊതുവെ നിരോധിച്ചിരിക്കുന്നു. ആഭ്യന്തര മന്ത്രിയുടെ മുൻകൂർ അനുമതിയില്ലാതെ, പൊതുപ്രദർശനങ്ങൾ, ആഘോഷങ്ങൾ, അവധി ദിവസങ്ങൾ ഉൾപ്പെടെ ഏതെങ്കിലും സന്ദർഭത്തിൽ വിദേശ പതാകകൾ ഉയർത്താൻ അനുവദനീയമല്ല.

Leave a Reply

Your email address will not be published. Required fields are marked *