Your Image Description Your Image Description

തിരുവനന്തപുരം: ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിലക്കുറവിൽ വിതരണം ചെയ്യുന്ന കാര്യം പരി​ഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. സ്കൂൾ സഹകരണ സംഘങ്ങൾ വഴി പഠനോപകരണങ്ങൾ വിലകുറച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയായിരിക്കും സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികൾ വഴി തന്നെയാണ് വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ -268, കൊല്ലം -292, പത്തനംതിട്ട -123, ആലപ്പുഴ -261, കോട്ടയം -251, ഇടുക്കി -130, എറണാകുളം -343, തൃശ്ശൂർ -221, പാലക്കാട് -235, മലപ്പുറം -321, കോഴിക്കോട് -334, വയനാട് -68, കണ്ണൂർ -315, കാസർകോട് -137 എന്നിങ്ങനെയാണ് സൊസൈറ്റികളുടെ ജില്ലാതല എണ്ണം.

വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും മിതമായ നിരക്കിൽ സൊസൈറ്റികളിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച അവലോകനയോഗം ഇന്ന് മന്ത്രി വിളിച്ചു ചേർത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് അടക്കം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *