Your Image Description Your Image Description

ഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായകവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. കേന്ദ്രം ഒരു വിഷയത്തില്‍നിന്നും ഒളിച്ചോടില്ലെന്നും സഭ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ പദ്ധതിയിടുന്നതിനേക്കുറിച്ചുള്ള ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ എല്ലാ ചോദ്യങ്ങളെയും സഭയ്ക്കുള്ളില്‍ അഭിമുഖീകരിക്കും, പുറത്തില്ല എന്നായിരുന്നു റിജിജുവിന്റെ മറുപടി. സദുദ്ദേശ്യപരമായ സംവാദങ്ങളുടെ പ്രാധാന്യത്തേക്കുറിച്ച് പരാമര്‍ശിച്ച മന്ത്രി, എപ്പോഴൊക്കെ പ്രധാനവിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം പ്രധാനമന്ത്രി പാര്‍ലമെന്റിലുണ്ടായിരുന്നതായും കൂട്ടിച്ചേര്‍ത്തു.

Related Posts