Your Image Description Your Image Description

ഖനനഭൂമി പുനരധിവാസമേഖലയില്‍ വൃക്ഷവത്കരണത്തിന്റെ പരിസ്ഥിതിസന്ദേശം പകര്‍ന്ന് ഹരിതകേരളം മിഷന്‍. ഐ.ആര്‍.ഇ ഖനനശേഷം പുനരധിവാസത്തിനായി നല്‍കുന്ന 20 ഏക്കര്‍ സ്ഥലത്ത് വൃക്ഷവത്കരണം നടത്തിയാണ് പച്ചപ്പിന് പുതുജീവന്‍ പകരുന്നത്. കമ്പനിയുടേയും നീണ്ടകര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഒരു തൈ നടാം’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കരിത്തുറ സെയിന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന് മുന്‍കൈയെടുക്കാന്‍ സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. നാടിന്റെ പച്ചപ്പ് വീണ്ടെടുക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ക്യാമ്പയിനുകളിലൂടെയും പ്രകൃതിസൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെയും പരമാവധി പേരിലേക്ക് പരിസ്ഥിതിപരിപാലന സന്ദേശമെത്തിക്കുകയാണ്. വൃക്ഷങ്ങള്‍ നടുന്നതിനൊപ്പം അവയുടെ പരിപാലനവും ഉത്തരവാദിത്തമായി കാണണം. ഇവിടെ കശുമാവിന്‍ തൈകള്‍ കൂടി നട്ട് മേഖലയുടെ ഉന്നമനത്തിന് വഴിയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ.സുജിത് വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ഐ.ആര്‍.ഇ ചീഫ് മാനേജര്‍ കെ. എസ്. ഭക്തദര്‍ശന്‍, ജനറല്‍ മാനേജര്‍ എന്‍. എസ്. അജിത്, നവകേരളം കര്‍മപദ്ധതി അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ എസ്. യു. സഞ്ജീവ്, ചവറ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപാശേരി, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം സി. പി. സുധീഷ് കുമാര്‍, നീണ്ടകര വാര്‍ഡ് അംഗം പി.ആര്‍. രഞ്ജിത്, മറ്റു ജനപ്രതിനിധികള്‍, കശുമാവ് വികസന ഏജന്‍സി ചെയര്‍മാന്‍ കെ. ഗിരീഷ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ ഓര്‍ഡിനേറ്റര്‍ എസ്. ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *