Your Image Description Your Image Description

പിഎല്‍ 2025 സീസണിന്റെ പ്ലേഓഫുകളുടെ ഷെഡ്യൂളും വേദികളും ഔദ്യോഗികമായി പുറത്തിറക്കി ബിസിസിഐ. ജൂണ്‍ 3 ന് അഹമ്മദാബാദില നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഗ്രാന്‍ഡ് ഫിനാലെ നിശ്ചയിച്ചിരിക്കുന്നത്. മെയ് 29 വ്യാഴാഴ്ച ന്യൂ ചണ്ഡീഗഡിലെ പിസിഎ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയര്‍ പോരാട്ടം നടക്കും. ലീഗ് ഘട്ടത്തിലെ മികച്ച രണ്ട് ടീമുകള്‍ ഇതില്‍ പങ്കെടുക്കും. മെയ് 30 വെള്ളിയാഴ്ച മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും എത്തുന്ന ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരം അതേ വേദിയില്‍ തന്നെ നടക്കും.

തുടര്‍ന്ന് ആദ്യ ക്വാളിഫയറിലെ പരാജിതരും എലിമിനേറ്ററിലെ വിജയിയും തമ്മില്‍ ജൂണ്‍ 1 ഞായറാഴ്ച രണ്ടാം ക്വാളിഫയര്‍ നടക്കും. തുടര്‍ന്ന് ജൂണ്‍ 3 ചൊവ്വാഴ്ച രണ്ട് ക്വാളിഫയര്‍ വിജയികളും ഫൈനലില്‍ ഏറ്റുമുട്ടും. നേരത്തെ പ്ലേ ഓഫ് വേദിയായി തിരഞ്ഞെടുത്തിരുന്ന ഹൈദരാബാദ്-കൊല്‍ക്കത്ത സ്റ്റേഡിയങ്ങള്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂലം ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *