Your Image Description Your Image Description

ഏ​ഴം​ഗ മ​യ​ക്കു​മ​രു​ന്ന്​ സം​ഘ​ത്തെ ഷാ​ർ​ജ പൊ​ലീ​സ്​ പി​ടി​കൂ​ടി. കാ​ന​ഡ​ക്കും സ്​​പെ​യി​നി​നും ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​ക​ളാ​ണ്​​​ പി​ടി​യി​ലാ​യ​ത്​​. ക​ട​ൽ മാ​ർ​ഗം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ 131 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നും ഇ​വ​രി​ൽ​നി​ന്ന് ​പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു.ടൊ​റ​ന്‍റോ മു​ത​ൽ സ്​​പെ​യി​ൻ തു​റ​മു​ഖം, യു.​എ.​ഇ​യു​ടെ ക​ട​ൽ തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വ്യാ​പി​പ്പി​ച്ച അ​തി സു​ര​ക്ഷ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ സം​ഘ​ത്തെ അ​റ​സ്റ്റ്​ ചെ​യ്​​തെ​ന്ന്​ ഷാ​ർ​ജ ​പൊ​ലീ​സ്​ അ​റി​യി​ച്ചു.

പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ അ​റ​ബ്​ വം​ശ​ജ​നാ​ണ്. ഇ​യാ​ളാ​ണ്​ മു​ഖ്യ​പ്ര​തി. ഭാ​ര്യ​യെ​യും ര​ണ്ട്​ മ​ക്ക​ളേ​യും മു​ന്നി​ൽ നി​ർ​ത്തി​യാ​ണ്​ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​യാ​ൾ ഇ​ട​ക്കി​ടെ യു.​എ.​ഇ​യി​ൽ സം​ശ​യ​ക​ര​മാ​യ രീ​തി​യി​ൽ വ​ന്നു​പോ​കു​ന്ന​ത്​ നി​രീ​ക്ഷി​ച്ച​തി​ൽ​നി​ന്നാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശൃം​ഖ​ല​യി​ലേ​ക്ക്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Related Posts