Your Image Description Your Image Description

ചെറുപ്പത്തിലേ കുട്ടികളുടെ നൈപുണ്യ ശേഷികൾ കണ്ടെത്താനും ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങളിൽ അടിത്തറ പാകാനും അങ്കണവാടികൾക്ക് കഴിയണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എഴുകോണിൽ പുതുതായി ആരംഭിച്ച അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയ 18,02,000 രൂപ വിനിയോഗിച്ചാണ് എഴുകോൺ എസ് എച്ച് വാർഡിലെ 80 ആം നമ്പർ അങ്കണവാടി നിർമ്മിച്ചത്. സംസ്ഥാനത്തെ അങ്കണവാടികൾക്ക് സ്മാർട്ട്ഫോണുകൾ വാങ്ങാൻ 30 കോടി രൂപയും അനുവദിച്ചു. എഴുകോണിലെ മാർക്കറ്റ്, ഷോപ്പിംഗ്, ഓഫീസ് കോംപ്ലക്സുകളുടെ നിർമാണത്തിനായി മൂന്ന് കോടി രൂപ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തി. കൊല്ലം ജില്ലയുടെ ക്രിക്കറ്റ് തലസ്ഥാനമാകുന്ന എഴുകോണിലെ റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു. വിഴിഞ്ഞം പദ്ധതി വഴി കൊല്ലം-പുനലൂർ മേഖലയിൽ പുതിയ വ്യവസായ സംരംഭങ്ങൾ ഉയരുമെന്നും കൊട്ടാരക്കരയിൽ ഉയരുന്ന സോഹോയുടെ ഐ ടി പാർക്ക്‌ ഉടൻ പൂർത്തിയാകുമെന്നും എഴുകോണിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കൂടുതൽ പദ്ധതികൾ വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സുമലാൽ, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. ബിജു എബ്രഹാം, ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ അങ്കണവാടി പ്രവർത്തകർ, ഐ സി ഡി എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *