Your Image Description Your Image Description

ഈ വർഷത്തെ ഹജ് തീർഥാടനത്തിന് ഇന്നു സമാപനം. എല്ലാ തീർഥാടകരും ഇന്നു വൈകിട്ടോടെ മിനായോട് വിടപറഞ്ഞ് മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കും. 16.7 ലക്ഷം തീർഥാടകരിൽ പകുതിയോളം പേർ ഇന്നലെ വൈകിട്ടു തന്നെ മിനായിലെ കല്ലേറു കർമം പൂർത്തിയാക്കി മക്കയിൽ തിരിച്ചെത്തിയിരുന്നു.

ഇവർ കഅബയിൽ വിടവാങ്ങൽ പ്രദക്ഷിണം നിർവഹിച്ച് മക്കയോടു യാത്ര പറഞ്ഞു.ഇന്നലെ മിനായിലെ കൂടാരങ്ങളിൽ തുടർന്നവരാണ് ഇന്നു കൂടി ജംറകളിൽ കല്ലെറിഞ്ഞ ശേഷം മക്കയിൽ എത്തുക. ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര 12ന് ജിദ്ദയിൽ നിന്ന് ആരംഭിക്കും.നേരത്തേ മദീന വഴി എത്തിയവരാണ് ഇവിടെ നിന്നു മടങ്ങുക. ജിദ്ദയിൽ നേരിട്ട് എത്തിയവരുടെ മദീനാ സന്ദർശനവും 12ന് തുടങ്ങും. ഇവരുടെ മടക്കയാത്ര 21 മുതൽ മദീനയിൽ നിന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *