Your Image Description Your Image Description

ഇന്ത്യ-കുവൈത്ത് സെക്ടറിൽ വിമാന സീറ്റുകൾ വർധിപ്പിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രതിവാര സർവീസ് സീറ്റുകൾ 12,000ത്തിൽ നിന്ന് 18,000 ആയാണ് ഉയർത്തിയത്. ഇന്ത്യയിലേക്കുള്ള യാത്രാ ആവശ്യകത ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്. 18 വർഷത്തിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ വലിയ വർധന അനുവദിക്കുന്നത്.

പുതിയ കരാർ പ്രകാരം, ഇന്ത്യയിലെയും കുവൈത്തിലെയും വിമാനക്കമ്പനികൾക്ക് ആഴ്ചയിൽ 18,000 സീറ്റുകൾ വരെ സർവീസ് നടത്താൻ അനുമതി ലഭിക്കും. ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹയും കുവൈത്ത് ഡിജിസിഎ പ്രസിഡന്റ് ശൈഖ് ഹമൂദ് അൽ മുബാറക്കും തമ്മിലാണ് കഴിഞ്ഞ ദിവസം കരാർ ഒപ്പ് വെച്ചത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Related Posts