Your Image Description Your Image Description

പ്രവാസ ഇന്ത്യക്കാർക്കിടയിൽ, പ്രത്യേകിച്ച് മലയാളികളിൽ വിവാഹമോചന നിരക്ക് അതിവേഗം ഉയരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. 2006ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ വിവാഹമോചന കേസുകൾ മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർധനവുണ്ടായതായി അഭിഭാഷകർ പറയുന്നു. കൃത്യമായ പുതിയ കണക്ക് ലഭ്യമല്ലെങ്കിലും നിലവിലെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ, 2025 ആയപ്പോഴേക്കും നിരക്ക് വളരെയേറെ കൂടാനാണ് സാധ്യത കാണുന്നത്.വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനടപടികളെക്കുറിച്ചുള്ള പത്തിലേറെ അന്വേഷണങ്ങൾ യുഎഇയിൽ നിന്ന് മാത്രം ലഭിക്കാറുണ്ടെന്ന് പ്രമുഖ നിയമോപദേശക അഡ്വ. പ്രീത ശ്രീറാം മാധവ് പറയുന്നു. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ടാകുന്നു. ഇതിലേറെയും വിവാഹമോചനത്തെപ്പോലെ മക്കളുടെ കസ്റ്റഡി, അവർക്ക് ചെലവിന് നൽകൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്.

ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വിവാഹമോചന സംബന്ധിച്ച കണക്ക് പൊതുവായി പ്രസിദ്ധീകരിക്കുന്നില്ല. എങ്കിലും യുഎഇയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സഹായം നൽകുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എഫ്‌എക്യു പ്രകാരം, പ്രവാസി ഇന്ത്യക്കാരുടെ വിവാഹമോചന പ്രശ്നങ്ങളിൽ സഹായം ലഭ്യമാക്കുന്നതിന് ഇന്ത്യൻ പ്രതിനിധികൾ വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. വിവാഹമോചനത്തിന് യുഎഇയിലോ ഇന്ത്യയിലോ നിയമ നടപടികൾ സ്വീകരിക്കാം.യുഎഇയിലെ നിയമപ്രകാരം ദുബായ് കോടതികളിൽ ഫാമിലി ഗൈഡൻസ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച്, മധ്യസ്ഥതയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തപ്പെടുന്നു. ഇത് വിജയകരമാകാത്ത പക്ഷം കേസ് കോടതിയിലേക്ക് പോകും. ഇന്ത്യൻ നിയമപ്രകാരം വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നടപടികൾ ആരംഭിക്കാം.

 

 

Leave a Reply

Your email address will not be published. Required fields are marked *