Your Image Description Your Image Description

ന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 20 മുതലാണ് ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുക. ഇന്ത്യൻ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പേസ് ബൗളിങ്ങിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ടീമിനെയാണ് ഇം​ഗ്ലണ്ട് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രൈഡൻ കാർസ്, സാം കുക്ക്, ജാമി ഓവർടൺ, ക്രിസ് വോക്സ്, ജോഷ് ടങ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവരാണ് ടീമിൽ ഫാസ്റ്റ് ബൗളിങ് നിരയിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ. എന്നാൽ പരിക്കിന്റെ പിടിയിലുള്ള പേസർ ​ഗസ് ആറ്റ്കിൻസൺ ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഇടം പിടിച്ചില്ല. മാർക് വുഡ്, ജൊഫ്ര ആർച്ചർ, ഒലി സ്റ്റോൺ എന്നിവരും ടീമിലില്ല. ഷുഹൈബ് ബഷീറാണ് ടീമിലെ ഏക സ്പിന്നർ.

അതേസമയം, പുതിയ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇം​ഗ്ലണ്ടിൽ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ​ഹാരി ബ്രൂക്ക്, ജേക്കബ് ബെഥൽ, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ജാമി ഓവർടൺ, ബ്രൈഡൻ കാർസ്, സാം കുക്ക്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Leave a Reply

Your email address will not be published. Required fields are marked *