Your Image Description Your Image Description

ചരിത്രപ്രസിദ്ധമായ സംസ്‌കാരംകൊണ്ടും രുചിവൈഭവംകൊണ്ടും പ്രശസ്തിയാര്‍ജിച്ച ഇന്ത്യന്‍ നഗരമാണ് ലഖ്‌നൗ. ഏറെ പേരുകേട്ട അവദി പാചകരീതി അടക്കമുള്ള ലഖ്‌നൗവിന്റെ രുചിപൈതൃകം യുനെസ്‌കോയുടെ ക്രീയേറ്റീവ് സിറ്റീസ് നെറ്റ്‌വര്‍ക്കില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായി ലഖ്‌നൗവിനെ നിർദേശിച്ചിട്ടുണ്ടെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ റോഷന്‍ ജേക്കബ് അറിയിച്ചു. 2004-ല്‍ ആരംഭിച്ച യുനെസ്‌കോ ക്രീയേറ്റീവ് സിറ്റീസ് നെറ്റ്‌വര്‍ക്ക് സംസ്‌കാരം, കല, ഭക്ഷണം എന്നിവയില്‍ അസാധാരണമായ സര്‍ഗാത്മകത പ്രകടിപ്പിച്ച നഗരങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്.

കെബാബ്, ബിരിയാണി, മധുരപലഹാരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട ലഖ്‌നൗവിലെ അവദിയാണ് നഗരത്തെ പുതിയ ശ്യംഖലയിലേക്ക് കണ്ണിചേര്‍ക്കുന്നത്. ഇതിനായി രൂപീകരിച്ച സംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വിവരശേഖരത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ജൂണ്‍ അവസാനം സമര്‍പ്പിക്കും. തുടര്‍ന്ന് യുനസ്‌കോയുടെ വിദഗ്ധര്‍ സന്ദര്‍ശനത്തിനായി നഗരത്തിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *