Your Image Description Your Image Description

ആത്മ ഫാർമർ എക്സ്റ്റൻഷൻ ഓർഗനൈസേഷൻ പദ്ധതിയുടെ ഭാഗമായ ഇക്കോഷോപ്പിന്റെ ഉത്ഘാടനം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു പി നായർ നിർവഹിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ ഗീത ചന്ദ്രൻ, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സാബിറ ബീവി, കളമശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ Dr സൗമ്യ പോൾ, ഇക്കോഷോപ്പ് പ്രസിഡന്റ്‌ പി രാമകൃഷ്ണൻ നായർ, സെക്രട്ടറി ഓ ജി ചന്ദ്രശേഖരൻ, ആത്മ ഭാരവാഹികളായ സവിത എ ആർ, ഇന്ദു പി ഡി, ഇ ക്കോഷോപ്പ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. ഹോർട്ടികോർപ്പ് ഹണി ബങ്കിനോട് ചേർന്നുള്ള ഇക്കോഷോപ്പിൽ കർഷക ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങൾ, നാടൻ പച്ചക്കറി, പഴ വർഗ്ഗങ്ങൾ പച്ചക്കറി തൈകൾ, വിത്തുകൾ, ജൈവ കീടകുമിൾ നാശിനികൾ, ജൈവ വളങ്ങൾ എന്നിവ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *