Your Image Description Your Image Description

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരണപ്പെട്ടത്.വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം.

ചീരക്കടവിലെ വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത്പശുവിനെ മേയ്ക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.

​ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *