Your Image Description Your Image Description

ആലപ്പുഴയില്‍ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ എടത്വ സ്വദേശിയായ ലോട്ടറി ഏജന്റ് അലക്‌സാണ്ടറിന്റെ ബാഗ് നഷ്ടമായി. ഇന്ന് ഉച്ചയോട് കൂടി ലോട്ടറി കടയിലെ ജീവനക്കാരന്‍ സാമിന്റെ പക്കല്‍ നിന്നാണ് അലക്‌സാണ്ടറിന്റെ ബാഗ് നഷ്ടപ്പെട്ടത്. ബാഗിൽ 5 ലക്ഷത്തിലധികം രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും അന്‍പതിനായിരം രൂപയുമുണ്ടായിരുന്നു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവിയടക്കം പരിശോധിച്ചു വരികയാണ്.

വിവിധ ലോട്ടറി ടിക്കറ്റുകളില്‍ നിന്ന് സമ്മാനാര്‍ഹമായി ലഭിച്ച തുകയാണ് നഷ്ടമായത്. ലോട്ടറിയും കളക്ഷന്‍ തുകയുമുണ്ടായിരുന്നു. അലക്‌സാണ്ടറിന്റെ ലോട്ടറിക്കടയിലെ ജീവനക്കാരനായ സാമാണ് പണമടങ്ങിയ ബാഗുമായി യാത്ര ചെയ്തത്. ബൈക്കില്‍ പോകുമ്പോള്‍ പാന്റിന്റെ ബെല്‍ട്ടിൽ കൊളുത്തിയിട്ടിരുന്ന ബാഗ് തകഴിക്കും വളഞ്ഞവഴിക്കും ഇടയില്‍ എവിടെയോ നഷ്ടപ്പെട്ടു എന്നാണ് സാം, അലക്‌സാണ്ടറിനെ അറിയിച്ചത്. ഈ വഴിയില്‍ അലക്‌സാണ്ടറും സാമും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ബാഗ് കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts