Your Image Description Your Image Description

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം വീണ്ടും വഷളായി. ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷമായ പ്രസ്താവനകളുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏതൊരു മനുഷ്യനും ലഭിച്ചതിനേക്കാൾ കൂടുതൽ സബ്‌സിഡികൾ മസ്‌കിന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ട്രംപ് ഇലോണ്‍ മസ്‌ക്കിനെതിരെ എത്തിയത്. സബ്‌സിഡികള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ മസ്‌ക് തന്റെ കട അടച്ചുപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വന്നേക്കാമായിരുന്നെന്നും ട്രംപ് പറഞ്ഞു.

ടെസ്‌ല സിഇഒ നേതൃത്വം നൽകുന്ന ചെലവ് ചുരുക്കൽ വകുപ്പായ DOGE , മസ്‌കിന്റെ സർക്കാർ സബ്‌സിഡികളും കരാറുകളും പരിശോധിക്കണമെന്നും ട്രംപ് നിർദ്ദേശിച്ചു. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെതിരെ മസ്‌ക് എതിര്‍പ്പ് ശക്തമാക്കിയിരുന്നു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായാല്‍ താന്‍ പുതിയൊരു രാഷ്ട്രീയ സംഘടന ആരംഭിക്കുമെന്ന മസ്‌കിന്റെ പ്രസ്താവനയാണ് ട്രംപിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഉപഭോക്തൃ നികുതി സബ്‌സിഡി അവസാനിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് ട്രംപും മസ്‌കും തമ്മില്‍ തെറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts