Your Image Description Your Image Description

ജില്ലാതല വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഇഷ്ടപുസ്തകം, ആര്‍ക്കും പറയാം’ മല്‍സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തിലെ പ്രിയപ്പെട്ട ഭാഗം തിരഞ്ഞെടുത്ത് വായിക്കുന്ന ഒന്നരമിനുട്ടില്‍ കവിയാത്ത വീഡിയോ തയ്യാറാക്കാനാണ് മല്‍സരത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ജൂവൽ ടോൾസൺ, അമ്പലപ്പുഴ, എ എം മാധവ് വളവനാട്, കൃഷ്ണതാര എസ് അശോക്, നൂറനാട് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കുടുംബശ്രീ വനിതകളുടെ വിഭാഗത്തില്‍ ശ്രീകല ദേവയാനം കരിമുളക്കൽ, അരുണിമ ശ്രീനാഥ് മായിത്തറ, രമണി കെ, മാരാരിക്കുളം തെക്ക് എന്നിവര്‍ യഥാക്രമം ഒന്നു രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും ജൂലൈ ഏഴിന് തിങ്കളാഴ്ച്ച 3.30 ന് പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയില്‍ നടക്കുന്ന വായനപക്ഷാചരണം ജില്ലാതല സമാപനസമ്മേളനത്തില്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts