Your Image Description Your Image Description

ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പുലർച്ചെ മാലിന്യ ലോറിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 33 കാരൻ അറസ്റ്റിൽ. അസമിൽ നിന്നുള്ള ഷംസുദ്ദീൻ എന്ന പ്രതിയാണ് അറസ്റ്റിലായത്. ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം ബിബിഎംപി മാലിന്യ ട്രക്കിൽ തള്ളുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് 20 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയതായി പോലീസ്‌ അറിയിച്ചു.

കോറമംഗലയിലെ എസ്ടി ബെഡ് ലേഔട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് ആശ എന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിബിഎംപി മാലിന്യ വാഹനത്തിനുള്ളിൽ സംശയാസ്പദമായ ബാഗ് ഉണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

അന്വേഷണത്തിനൊടുവിൽ, ഉടൻ തന്നെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആശയും ഷംസുദ്ദീനും 18 മാസത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും നാല് മാസം മുമ്പാണ് ഇവർ ഒരുമിച്ച് താമസം തുടങ്ങിയതെന്നും പോലീസ് പറഞ്ഞു. സമീപത്ത് തന്നെയുള്ള ഒരു ഹൗസ് കീപ്പിംഗ് മെറ്റീരിയൽസ് കമ്പനിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts