Your Image Description Your Image Description

മേജർ ലീഗ് ക്രിക്കറ്റിൽ തകർപ്പൻ ഫോമിലാണ് ടെക്‌സാസ് സൂപ്പർ കിങ്‌സ് നായകൻ ഫാഫ് ഡുപ്ലെസിസ്. എം.ഐ ന്യൂയോർക്കിനെതിരെ ഇന്ന് ടെക്‌സാസ് വിജയം നേടിയപ്പോൾ ആ വിജയത്തിന് വഴിയൊരുക്കിയത് ഫാഫ് ഡുപ്ലെസിസായിരുന്നു. ഗ്രാന്റ് പ്രിയറി സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ 53 പന്തിൽ നിന്നായി 103 റൺസാണ് ഡുപ്ലെസിസ് അടിച്ചെടുത്തത്. ടെക്‌സാസ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കളത്തിലിറങ്ങിയ എം.ഐ ന്യൂയോർക്കിന് 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മത്സരത്തിൽ 39 റൺസിന്റെ വിജയമാണ് ടെക്‌സാസ് നേടിയത്.

ഒമ്പത് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഡുപ്ലെസിന്റെ ഇന്നിങ്‌സ്. ന്യൂയോർക്കിനെതിരായ മിന്നും പ്രകടനത്തോടെ തന്റെ പേരിൽ വലിയൊരു റെക്കോർഡ് ടെക്‌സാസ് നായകൻ കുറിച്ചു. 40 വയസിന് ശേഷം ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ച്വറികൾ കുറിക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് ഡുപ്ലെസിസിനെ തേടിയെത്തിയത്. സാൻ ഫ്രാൻസിസ്‌കോ യൂനികോൺസിനെതിരെയും ഈ സീസണിൽ ഡുപ്ലെസിസ് സെഞ്ച്വറി കുറിച്ചിരുന്നു.

മറ്റൊരു റെക്കോർഡും ഡുപ്ലെസിസ് ഇന്നലെ തന്‍റെ പേരിലാക്കിയിരുന്നു. ടി20 ക്രിക്കറ്റിൽ 200 മത്സരങ്ങളിൽ നിന്ന് എട്ട് സെഞ്ച്വറിയാണ് ഡുപ്ലെസിന്റെ പേരിലുള്ളത്. ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡാണ് താരത്തെ തേടിയെത്തിത്. മേജർ ലീഗ് ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് സെഞ്ച്വറികളാണ് ഡുപ്ലെസിന്റെ അക്കൗണ്ടിലുള്ളത്‌. ലീഗിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ കുറിക്കുന്ന താരവും ഡുപ്ലെസിസ് ആണ്

Leave a Reply

Your email address will not be published. Required fields are marked *

Related Posts