Your Image Description Your Image Description

തിരുവനന്തപുരം: യുഎസിലെ ഡെനാലി പര്‍വതത്തില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. മലയാളി പര്‍വതാരോഹകന്‍ ഷെയ്ക്ക് ഹസന്‍ ഖാന്‍ ആണ് ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലാണ് നിലവില്‍ ഹസന്‍ കുടുങ്ങിക്കിടക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ഖ് ഹസന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. കൊടുങ്കാറ്റും പ്രതികൂല സാഹചര്യങ്ങളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നതായാണ് വിവരം. ഡെനാലി പര്‍വതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ കൊടുമുടി കീഴടക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പകുതിയില്‍ താഴെ മാത്രം ആളുകള്‍ക്ക് മാത്രമേ അത് പൂര്‍ത്തിയാക്കാന്‍ കഴിയാറുള്ളു. അപകടസാധ്യതകള്‍ ഏറെയുള്ള സാഹസിക പര്‍വതാരോഹണമാണ് ഡെനാലിയിലേത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts