Your Image Description Your Image Description

ലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും 11 വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിക്കുന്നു മള്‍ട്ടി സ്റ്റാര്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയുന്ന ചിത്രത്തിന് MMMN എന്നായിരുന്നു താത്കാലികമായി നല്‍കിയ ടൈറ്റില്‍. ചിത്രത്തിന്റെ മൂന്ന് ഷെഡ്യൂളുകള്‍ അവസാനിച്ചിട്ടും ഒഫിഷ്യല്‍ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ അടുത്തിടെ ചിത്രത്തിന്റെ ടൈറ്റില്‍ ശ്രീലങ്കന്‍ ടൂറിസത്തിന്റെ പേജ് എക്സിലൂടെ ലീക്കായിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയില്‍ എത്തിയ മോഹന്‍ലാലിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ‘ടൂറിസം ശ്രീലങ്ക’ എന്ന ഫെയ്സ്ബുക്ക് പോസ്റ്റ്. ‘പേട്രിയറ്റ്’ എന്ന സിനിമയുടെ ലൊക്കേഷനായി ശ്രീലങ്കയെ തിരഞ്ഞെടുത്ത ‘തെന്നിന്ത്യന്‍ ഇതിഹാസം’ മോഹന്‍ലാല്‍, ശ്രീലങ്കയെ ചിത്രീകരണത്തിന് അനുയോജ്യമായ ഒരു സ്ഥലമായി പ്രശംസിച്ചു,’ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.

സിനിമയുടെ പേര് ഇത് തന്നെയാണോ എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇപ്പോഴിതാ ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. പേട്രിയറ്റ് എന്ന പേര് തന്നെയാണ് മോഹന്‍ലാലും പറഞ്ഞത്.

‘രണ്ടാം തവണയാണ് ഈ സിനിമക്കായി ശ്രീലങ്കയിലേക്ക് വരുന്നത്. വളരെ വലിയൊരു സിനിമയാണിത്. വലുതെന്ന് പറയുമ്പോള്‍ അതിന്റെ സ്റ്റാര്‍ കാസ്റ്റാണ് ശ്രദ്ധിക്കേണ്ടത്. ശ്രീ മമ്മൂട്ടിയും ഞാനും മാത്രമല്ല, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ സിനിമയുടെ ഭാഗമാണ്. പേട്രിയറ്റ് എന്നാണ് സിനിമയുടെ പേര്,’ മോഹന്‍ലാല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts