Your Image Description Your Image Description

അറിയപ്പെടുന്ന താരമായി മാറിയിട്ടും കജോള്‍ പലപ്പോഴും കേട്ടിട്ടില്ലാത്ത ബ്രാന്‍ഡുകളാണ് ഉപയോഗിക്കുന്നതെന്നും സമ്പാദിക്കുന്ന പണം മുഴുവന്‍ എന്തുചെയ്യുകയാണെന്നും കജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണിനോട് കരണ്‍ ജോഹർ അഭിമുഖത്തില്‍ തമാശയായി ചോദിക്കുന്നുണ്ട്. ഇതിന് അജയ് ദേവ്‌ഗൺ നൽകിയ മറുപടി കജോള്‍ പലപ്പോഴും സാധനങ്ങള്‍ വാങ്ങുന്നത് സാന്താക്രൂസ് മാര്‍ക്കറ്റില്‍ നിന്നാണെന്നും ഇപ്പോഴത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലേക്ക് മാറിയിട്ടുണ്ടെന്നുമായിരുന്നു.

ഈ ഘട്ടത്തിലാണ് തന്റെ നിലപാട് വിശദീകരിച്ച് കജോള്‍ രംഗത്തെത്തുന്നത്. പരിപാടികള്‍ക്കും പൊതുഇടങ്ങളിലും താന്‍ വിലകൂടിയ വസ്ത്രങ്ങളിലും ആക്‌സസറീസിലുമാണ് എത്താറുള്ളതെന്നും എന്നാല്‍ എല്ലായ്‌പ്പോഴും വിലകൂടിയ വസ്തുക്കള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ തനിക്ക് താൽപര്യമില്ലെന്നും താരം പറയുന്നു. ‘പരിപാടികള്‍ക്കും പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഞാന്‍ തീര്‍ച്ചയായും വില കൂടിയ വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. പക്ഷെ എനിക്ക് ഞാന്‍ ധരിക്കുന്നത് എന്താണോ അതില്‍ കംഫര്‍ട്ടബിളായിരിക്കണം. വളരെ വിലപിടിച്ച എന്തിനെങ്കിലും വേണ്ടി പണം ചെലവഴിക്കുന്നതിനേക്കാള്‍ ഫിക്‌സഡ് ഡെപോസിറ്റ് ഇടാനാണ് ഞാന്‍ താൽര്യപ്പെടുന്നത്. വിലപിടിച്ച വസ്തുക്കള്‍ക്ക് പണം ചെലവഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ലഭിക്കുന്നില്ല.’ എന്നായിരുന്നു കജോൾ പറഞ്ഞത്.

ചെറിയ രീതിയില്‍ പ്രശസ്തിയിലേക്ക് ഉയരുമ്പോഴേക്കും സ്വയം മൂല്യമുയര്‍ത്തുന്നതിന് വേണ്ടി ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും ആക്‌സസറീസിനും പിന്നാലെ പോകുന്നവരാണ് പലരും. താരങ്ങളുടെ റെഡ് കാര്‍പെറ്റ് ലുക്കുകളും എയര്‍പോര്‍ട്ട് സ്റ്റില്ലുകളുമെല്ലാം വൈറലാകാറുമുണ്ട്. ഇതിനെല്ലാം വേണ്ടി താരങ്ങള്‍ ലക്ഷങ്ങളാണ് പൊടിക്കുന്നത് ഇവർക്കിടയിലാണ് ബോളിവുഡിലെ പ്രശസ്ത താരം കജോൾ വ്യത്യസ്തയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts