Your Image Description Your Image Description

വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയര്‍ത്തുന്ന ഇ-മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി പുതിയ ഗവേഷണവുമായി സർക്കാർ. വെള്ളത്തില്‍ ലയിക്കുന്നതും അഴുകി ഇല്ലാതാകുന്നതുമായ ബയോഡീഗ്രേഡബിൾ മെമ്മറി ഡിവൈസ് ആണ് ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ വികസിപ്പിച്ചത്. കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (KIST) യിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. ഡാറ്റാ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചാണ് പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ചത്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഒരു മെമ്മറി ഡിവൈസില്‍ സ്വയം നശീകരണം എന്ന സ്വഭാവം സമന്വയിപ്പിക്കുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

സാങ്കേതികവിദ്യയുടെ രംഗത്തെ വളരെ പ്രധാനപ്പെട്ട നേട്ടമാണിതെന്ന് പദ്ധതിക്ക്‌ നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാളായ ഡോ. സാങ്ഹോ ചോ പറഞ്ഞു. ഭാവിയില്‍ കേടുപാടുകള്‍ സ്വയം തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാകാനുള്ള ശേഷിയും പ്രകാശത്തോട് പ്രതികരിക്കാനുള്ള (photo-responsive) ശേഷിയും ഉള്‍പ്പെടുത്തി ഇതിനെ ഒരു ഇന്റലിജന്റ് ഇ്രലക്ട്രോണിക് ഉപകരണമായി വികസിപ്പിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. അടുത്ത തലമുറ ബയോഇലക്ട്രോണിക്‌സ്, പരിസ്ഥിതി സൗഹൃദ ഉപകരണങ്ങള്‍ എന്നിവയുടെ വാണിജ്യവല്‍ക്കരണം ത്വരിതപ്പെടുത്താനും പദ്ധതിയുണ്ടെന്ന് ഡോ. സാങ്ഹോ പറഞ്ഞു.

പരീക്ഷണഘട്ടത്തില്‍ ഉപകരണം സംഭരിച്ച ഡാറ്റ 10,000 സെക്കന്‍ഡിലധികം നിലനിര്‍ത്തി. 10 ലക്ഷത്തിലധികം തവണ ഓണ്‍ – ഓഫ് ചെയ്തു. 250-ലധികം റൈറ്റ്-ഇറേസ് സൈക്കിളുകള്‍ക്ക് ശേഷവും ഉപകരണത്തിന് കേടുപാടൊന്നും സംഭവിച്ചില്ല. ഓര്‍ഗാനിക് ഇലക്ട്രോണിക് ഉപകരണത്തിന്റെ ഈടുനില്‍പ്പും പ്രവര്‍ത്തനക്ഷമതയും വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ഇത്തരത്തിലുള്ള മെമ്മറി ചിപ്പ് മനുഷ്യ ശരീരത്തില്‍ സുരക്ഷിതമായി ഘടിപ്പിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ആവശ്യമെങ്കില്‍ മാത്രം വിഘടിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കും. എപ്പോള്‍ വിഘടനം ആരംഭിക്കണം എന്ന് നേരത്തെതന്നെ നിശ്ചയിക്കാന്‍ കഴിയുന്ന തരത്തില്‍ അതിന്റെ കനവും (thickness) ഘടനയും (composition) തീരുമാനിക്കാനാകും. പുറത്തെ പാളി ലയിച്ചു കഴിഞ്ഞാല്‍ ഏകദേശം മൂന്ന് ദിവസത്തിനുള്ളില്‍ ഇത് വെള്ളത്തില്‍ ലയിച്ച് അപ്രത്യക്ഷമാകും. അവശിഷ്ടങ്ങളൊന്നും അവശേഷിപ്പിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts